കേരളം

kerala

ETV Bharat / state

GSTC Investigation on Mathew kuzhalnadans complaint വീണ വിജയനെതിരെയുള്ള ആരോപണം; അന്വേഷണവുമായി ജിഎസ്‌ടി കമ്മിഷണറേറ്റ്

Mathew kuzhalnadans complaint against Veena Vijayan: തന്‍റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് മാത്യു കുഴല്‍നാടന്‍

നികുതി വെട്ടിപ്പ് പരാതി  വീണ വിജയനെതിരെയുള്ള ആരോപണത്തില്‍ നടപടി  ജിഎസ്‌ടി കമ്മിഷണറേറ്റ്  മുഖ്യമന്ത്രി പിണറായി വിജയന്‍  വീണ വിജയന്‍ നികുതി കേസ്  മാത്യു കുഴല്‍നാടന്‍ എംഎല്‍എ  മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി  ജിഎസ്‌ടി കമ്മിഷണറേറ്റ്  സിഎംആര്‍എല്‍  സിഎംആര്‍എല്‍ കമ്പനി  വീണയുടെ എക്‌സാലോജിക് കമ്പനി  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍  നികുതി വകുപ്പ് സെക്രട്ടറി  ആദായ നികുതി വകുപ്പ്  മാത്യു കുഴല്‍നാടന്‍ എംഎല്‍എ  Mathew kuzhalnadan  Mathew kuzhalnadan MLA  GST  GST Department  Veena Vijayan
Investigation on Mathew kuzhalnadans complaint

By

Published : Aug 21, 2023, 9:26 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ (CM Pinarayi Vijayan) മകള്‍ വീണ വിജയന്‍ (Veena Vijayan) നികുതി വെട്ടിച്ചെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ (Mathew kuzhalnadan) പരാതി ജിഎസ്‌ടി കമ്മിഷണറേറ്റ് പരിശോധിക്കും. സിഎംആര്‍എല്‍ (CMRL) കമ്പനിയില്‍ നിന്ന് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് കിട്ടിയ 1.72 കോടി രൂപയ്‌ക്ക് ഐജിഎസ്‌ടി (IGST) അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എംഎല്‍എ (MLA) രംഗത്തെത്തിയത്. വിഷയത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന് (Finance Minster KN Balagopal) നല്‍കിയ പരാതിയിലാണ് ജിഎസ്‌ടി കമ്മിഷണറേറ്റിന്‍റെ നടപടി.

നികുതി വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം പരിശോധിക്കാന്‍ ജിഎസ്‌ടി കമ്മിഷണറേറ്റിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടിയുടെ ഇടപാടല്ലാതെ മുന്‍വര്‍ഷങ്ങളിലായി 81.48 കോടി രൂപ വീണയുടെ കമ്പനി കൈപ്പറ്റിയതായും മാത്യു കുഴല്‍നാടന്‍ (Mathew kuzhalnadan) ആരോപിച്ചിരുന്നു. ഇക്കാര്യം തെളിയിക്കുന്നതിനുള്ള രേഖകളുണ്ടെന്നും വിശദമായ പരിശോധന വേണമെന്നും മാത്യു കുഴല്‍നാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടെന്നായിരുന്നു മാസപ്പടി വിവാദത്തിന് (Monthly Quota Controversy) സിപിഎം (CPM) നല്‍കിയ വിശദീകരണം. അങ്ങനെയെങ്കില്‍ 1.72 കോടിയുടെ ഇടപാടിന് 18 ശതമാനം ഐജിഎസ്‌ടിയായി (IGST) 30.96 ലക്ഷം രൂപ അടയ്ക്കണം. ഇത് അടച്ചിട്ടുണ്ടെങ്കില്‍ രേഖകള്‍ പുറത്ത് വിടണമെന്നും ജിഎസ്‌ടി (GST) കുടിശികകള്‍ പിടിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന ധനമന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

also read:Mathew kuzhalnadan against veena vijayan | വീണ നികുതി വെട്ടിച്ചു, ജിഎസ്‌ടി അടച്ചെങ്കില്‍ രേഖകള്‍ പുറത്തുവിടണം : മാത്യു കുഴല്‍നാടന്‍

എംഎല്‍എ (MLA) ഇ - മെയിലായി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പരിശോധന ആരംഭിച്ചത്. ജിഎസ്‌ടി വിഹിതം അടച്ച രേഖകള്‍ പുറത്തുവിട്ടാല്‍ മാത്യു കുഴല്‍നാടന്‍റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന് സിപിഎം നേതാവ് എ കെ ബാലന്‍ (AK Balan) ചോദിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടാല്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്ന് മാത്യു കുഴല്‍നാടന്‍ (Mathew kuzhalnadan) ഇന്ന് (ഓഗസ്റ്റ് 21) മറുപടി നല്‍കി.

വീണക്കെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ (Mathew kuzhalnadan MLA against Veena): ഇക്കഴിഞ്ഞ 19നാണ് വീണ വിജയനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ (Mathew kuzhalnadan MLA) രംഗത്തെത്തിയത്. കരിമണല്‍ കമ്പനിയില്‍ നിന്നും വാങ്ങിയ കോടിക്കണക്കിന് രൂപയ്‌ക്ക് വീണ ജിഎസ്‌ടി (GST) അടച്ചിട്ടില്ലെന്ന ആരോപണവുമായാണ് എംഎല്‍എ (MLA) രംഗത്തെത്തിയത്. ഇവിടെ നടന്നത് പൊളിറ്റിക്കല്‍ ഫണ്ടിങ് (Political Funding) അല്ലെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സേവനത്തിനായി പണം വാങ്ങിയാല്‍ അതിന് ജിഎസ്‌ടി അടയ്‌ക്കണമെന്നും ഈ വകുപ്പില്‍ 30 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന് ലഭിക്കേണ്ടതെങ്കില്‍ വെറും ആറ് ലക്ഷം രൂപയാണ് ഈ വകുപ്പില്‍ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

also read:Mathew Kuzhalnadan Questions Veena Vijayan: വീണ വിജയന്‍ ഐജിഎസ്‌ടി അടച്ചതിന് തെളിവും രേഖകളും പുറത്തുവിടാൻ സിപിഎം

ABOUT THE AUTHOR

...view details