കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് താഴേക്ക് - Growth rate in agricultural sector

നെഗറ്റീവിലാണ് ഇപ്പോൾ സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക്.

സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് താഴേക്ക്  കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക്  സംസ്ഥാനത്തെ കാര്‍ഷിക മേഖല  കാര്‍ഷിക മേഖല  Growth rate in agricultural sector is declining  Growth rate in agricultural sector  agricultural sector
സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് താഴേക്ക്

By

Published : Jan 14, 2021, 6:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് താഴേക്ക്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെയാണ് ഇത് വ്യക്തമാകുന്നത്. കൊവിഡ് തന്നെയാണ് ഇവിടെയും വില്ലനാകുന്നത്.

നെഗറ്റീവിലാണ് ഇപ്പോൾ സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക്. 2019-2020ലെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് മൈനസ് 2.38 ശതമാനമാണ്. കാര്‍ഷിക അനുബന്ധ മേഖലയുടേത് മൈനസ് 6.62 ശതമാനവുമാണ്. കൊവിഡ് വ്യാപനം മൂലം കാര്‍ഷിക ഉത്പന്നങ്ങളുടെ ആഗോള വ്യാപരവും നിലച്ചു. ഇതു കാരണം മിക്ക വിളകളുടേയും വില കുത്തനെ ഇടിഞ്ഞു. ഇതോടൊപ്പം തന്നെ തൊഴിലാളി ക്ഷാമം മൂലം നിരവധി സംസ്‌കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ കാര്‍ഷിക ഉത്‌പാദനത്തിൽ വർധനവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നെല്ലിന്‍റെ ഉത്‌പാദനത്തിലും ഉത്‌പാദന ക്ഷമതയിലും യഥാക്രമം 1.52 ശതമാനത്തിന്‍റെയും 5.24 ശതമാനത്തിന്‍റെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നെല്ല് ഉത്‌പാദനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. പച്ചക്കറി ഉത്‌പാദനത്തിലും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 23 ശതമാനം വർധനവാണ് പച്ചക്കറി ഉത്‌പാദനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെയും വിസ്‌തൃതിയിലും വർധനവുണ്ടായി. കൃഷി വിസ്‌തൃതി 0.73 ശതമാനവും ഒന്നില്‍ കൂടിതല്‍ പ്രാവിശ്യം കൃഷി ചെയ്യുന്നതില്‍ 4.92 ശതമാനവും വർധിച്ചിട്ടുണ്ട്. കൃഷിയുടെ തീവ്രത 126 ശതമാനത്തില്‍ നിന്നും 128 ശതമാനമായി ഉയര്‍ന്നു.

സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കന്നുകാലികളുടെ എണ്ണത്തില്‍ ഒരു ശതമാനത്തിന്‍റെയും ആടുകളുടെ കാര്യത്തില്‍ ഒൻപത് ശതമാനത്തിന്‍റെയും കോഴികളുടെ എണ്ണത്തില്‍ 25 ശതമാനം വർധനവും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ മത്സ്യ ഉത്‌പാദനം പ്രതീക്ഷിച്ച വളര്‍ച്ച കൈവരിച്ചില്ല. 6.8 ടണ്ണാണ് കേരളത്തിലെ മത്സ്യ ഉ്പാദനം.

ABOUT THE AUTHOR

...view details