കേരളം

kerala

ETV Bharat / state

ഗ്രീഷ്‌മയുടെ ആത്മഹത്യാശ്രമം; നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍ - തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍

ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്‌മ ആത്മത്യക്ക് ശ്രമിച്ചത്

Greeshma tried to committ sucide  ഗ്രീഷ്‌മ ആത്മഹത്യക്ക് ശ്രമിച്ചെന്ന് സംശയം  ഗ്രീഷ്‌മയെ മെഡിക്കൽ കോളജ് ആശുപത്രിയില്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  ഷാരോണ്‍ കൊലക്കേസ്
ഗ്രീഷ്‌മയുടെ ആത്മഹത്യാശ്രമം; നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍

By

Published : Oct 31, 2022, 10:09 AM IST

Updated : Oct 31, 2022, 12:52 PM IST

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്‌മയുടെ നില ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഗ്രീഷ്‌മ ആത്മത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൂറല്‍ എസ്‌പി ഓഫിസിലെ ശുചിമുറിയില്‍ പോയ ഗ്രീഷ്‌മ നിലം വൃത്തിയാക്കാനുപയോഗിക്കുന്ന ലൈസോള്‍ കുടിക്കുകയായിരുന്നു.

ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രീഷ്‌മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുനാശിനി കഴിച്ചെന്ന് ഗ്രീഷ്‌മ തന്നെ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

ശ്രദ്ധിക്കുക:ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056. Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

Last Updated : Oct 31, 2022, 12:52 PM IST

ABOUT THE AUTHOR

...view details