തിരുവനന്തപുരം: ഷാരോണിന്‍റെ കൈവശം തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടെന്ന് ഗ്രീഷ്‌മ പൊലീസിന് മൊഴി നൽകി. ദൃശ്യങ്ങൾ പല തവണ ആവശ്യപ്പെട്ടിട്ടും ഷാരോൺ തിരികെ നൽകാൻ തയ്യാറായില്ല. പലവട്ടം ഷാരോണിനോട് നേരിട്ടും ഫോണിലൂടെയും ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെന്ന് ഗ്രീഷ്‌മ അന്വേഷണ സംഘത്തിന് മൊഴി നൽകി.
ആത്മഹത്യ ഭീഷണിവരെ മുഴക്കിയിട്ടും ദൃശ്യങ്ങൾ നൽകിയില്ല. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണ് ഷാരോണിനെ ഒഴിവാക്കാനും ദൃശ്യങ്ങൾ തിരികെ വാങ്ങാനും ശ്രമം തുടങ്ങിയത്. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഷാരോണിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു.