കേരളം

kerala

ETV Bharat / state

GR Anil On Onam Kit Distribution 'കിറ്റ് വിതരണം ഇന്നും നാളെയുമായി പൂർത്തിയാക്കും'; എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജിആര്‍ അനില്‍ - മന്ത്രി ജിആര്‍ അനില്‍

Minister GR Anil on Onam kit distribution കിറ്റ് തീർന്നാല്‍ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നല്‍കുമെന്നും മന്ത്രി ജിആര്‍ അനില്‍

GR Anil on Onam kit distribution  Thiruvananthapuram  Onam kit distribution Thiruvananthapuram  Minister GR Anil on Onam kit distribution
GR Anil On Onam Kit Distribution

By ETV Bharat Kerala Team

Published : Aug 27, 2023, 4:01 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കിറ്റ് വിതരണം ഇന്നും നാളെയുമായി പൂർത്തിയാക്കുമെന്ന് മന്ത്രി ജിആർ അനിൽ (Minister GR Anil on Onam kit). ആളുകൾ റേഷൻ വാങ്ങാൻ അവസാനദിനം വരെ കാത്തിരിക്കുമെന്നും ഓണക്കിറ്റ് വാങ്ങുന്നതുവരെ റേഷൻ കടകൾ (Ration shops in kerala) പ്രവർത്തിക്കുമെന്നും ജിആർ അനിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് പോലും റേഷൻ കടയിൽ നിന്ന് ആളുകൾക്ക് കിറ്റ് വാങ്ങുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ് തീർന്ന് പോയാൽ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നൽകും. ആർക്കും ഒരു ആശങ്കയും വേണ്ട. ഇ പാസ് തകരാറിലായാൽ കിറ്റ് വിതരണത്തെ (Kit distribution in kerala) പ്രതികൂലമായി ബാധിക്കില്ല. തനിക്ക് ഇക്കാര്യത്തിലൊന്നും ഒരാശങ്കയുമില്ല. എല്ലാം കൃത്യമായി നടക്കും. കടകളിൽ സാധനങ്ങൾ തീരുന്നതിനനുസരിച്ച് എത്തിക്കും. കാസർകോട്, കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിലെ കിറ്റ് വിതരണത്തിലെ കുറവ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കിറ്റിന്‍റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മുന്‍പ് അറിയിച്ച പ്രകാരമുള്ള മുഴുവൻ ആളുകൾക്കും ഓണത്തിന് മുന്‍പ് കിറ്റ് നൽകുമെന്നും മന്ത്രി ഇന്നലെയും വ്യക്തമാക്കിയിരുന്നു. ഇരുപത്തിനാലായിരത്തിലധികം കിറ്റുകളുടെ വിതരണം ഇപ്പോൾ തന്നെ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞിരുന്നു. മൂന്ന് ലക്ഷത്തിലധികം കിറ്റുകൾ റേഷൻ കടകളിൽ സജ്ജമാണ്. എല്ലാ ജില്ലയിലെയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു.

കിറ്റ് വിതരണം തടയാനുള്ള നീക്കത്തിനെതിരെ വിഡി സതീശൻ:നിലവിൽ അറുപത്തി ഏഴായിരത്തിലധികം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്‌തത്. ഇനിയും അഞ്ച് ലക്ഷത്തിലധികം കിറ്റുകൾ നൽകാനുണ്ട്. കോഴിക്കോട് കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. നിലവിൽ ഏറ്റവുമധികം കിറ്റ് വിതരണം ചെയ്‌തത് തിരുവനന്തപുരത്താണ്. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് കിറ്റ് വിതരണം തടയാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.

കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് വിഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തും നൽകി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം. ഓണക്കിറ്റ് വിതരണത്തിന് കോട്ടയം ജില്ലയിലും അടിയന്തര അനുമതി നല്‍കണമെന്ന് വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനമായി 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തത്‌കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ ഈ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details