തിരുവനന്തപുരം: സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമായുള്ള സര്‍വേ നമ്പര്‍ അടങ്ങിയ പുതിയ മാപ്പ് ഇന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിന് മേലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടി പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലും സീറോ ബഫര്‍ റിപ്പോര്‍ട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി ജനുവരി ഏഴിന് അവസാനിക്കും.
ബഫര്‍ സോണ്‍; സര്‍വേ നമ്പര്‍ അടങ്ങിയ മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും; പൊതുജനങ്ങള്‍ക്ക് പരാതികളറിയിക്കാം
ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍വേ നമ്പര്‍ അടങ്ങിയ പുതിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തിനെതിരെ ലഭിച്ചത് ആയിര കണക്കിന് പരാതികള്‍. പുതിയ ഭൂപടത്തിലും അപാകതകളുണ്ടെന്ന് വിദഗ്‌ധ സമിതിയുടെ വിലയിരുത്തല്‍. പൊതു ജനങ്ങള്‍ക്ക് ജനുവരി ഏഴ് വരെ പരാതി അറിയിക്കാം.
വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് പുതിയ ഭൂപടം പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ വ്യക്തിഗത സര്‍വേ നമ്പര്‍ വിവരങ്ങള്‍ കൂടി ഉണ്ടാകും. എന്നാല്‍ പ്രസിദ്ധീകരിക്കുന്ന പുതിയ സര്‍വേ നമ്പര്‍ ഭൂപടത്തിലും അപാകതകള്‍ ഉണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന വിദഗ്‌ധ സമിതി യോഗത്തിന്‍റെ വിലയിരുത്തല്‍.
നേരത്തെ പ്രസിദ്ധീകരിച്ച ഭൂപടത്തിന് മേല്‍ 12,000ലധികം പരാതികളാണ് ലഭിച്ചത്. ജനുവരി 11ന് സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ പരാതിയിലെ പരിശോധനക്ക് അധികം ദിവസമില്ല. ഈ ഭൂപടം കൂടി വരുമ്പോള്‍ ആശയക്കുഴപ്പം കൂടുമോയെന്ന ആശങ്കയും വനം വകുപ്പിനുണ്ട്. ഒരു സര്‍വേ നമ്പറിലെ ചില പ്രദേശങ്ങള്‍ ബഫര്‍ സോണിന് അകത്തും ചിലത് പുറത്തുമാണ്.