തിരുവനന്തപുരം:സംസ്ഥാനത്തെ മഴക്കെടുതിയില്‍ വായ്‌പകള്‍ക്ക് മൊറട്ടോറിയം (moratorium) നീട്ടാൻ സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതിയോട് ശിപാര്‍ശ ചെയ്യും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകള്‍ ഉള്‍പെടെയുള്ളവയ്ക്ക് ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കണമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ALSO READ:ഹയര്‍സെക്കന്‍ഡറി പരീക്ഷ മൂല്യനിർണയം ബുധനാഴ്‌ച ആരംഭിക്കും
സഹകരണ ബാങ്കുകളോടും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളോടും ഇക്കാര്യം നിര്‍ദേശിക്കും. ദുരന്ത നിവാരണ മാനദണ്ഡ പ്രകാരം നല്‍കുന്ന സഹായം വേഗത്തിലാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (CM Relief Fund) നിന്നുള്ള കൂടുതല്‍ സഹായം സംബന്ധിച്ച് അടുത്തയാഴ്‌ച തീരുമാനമെടുക്കും.
വെള്ളപ്പൊക്കം കണക്കിലെടുത്ത് പുഴകളിലേയും ജലാശയങ്ങളിലേയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ കലക്‌ടര്‍മാരും നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി.