തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വെട്ടിച്ചുള്ള സ്വർണ നീക്കം തടയാൻ കർശന നടപടിയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കണക്കിൽ പെടാത്തതോ രേഖകൾ ഇല്ലാത്തതോ ആയ സ്വർണമെന്ന് ബോധ്യപ്പെട്ടാൽ പിടിച്ചെടുത്ത് ലേലം ചെയ്യും. നികുതി വെട്ടിപ്പോ കള്ളക്കടത്തോ സംബന്ധിച്ച് രഹസ്യവിവരം നൽകുന്നവർക്ക് പിടിച്ചെടുക്കുന്ന സ്വർണത്തിൻ്റെ 20 ശതമാനത്തിന് തുല്യമായ തുക സമ്മാനമായി നൽകും. പിടികൂടുന്ന ഉദ്യോഗസ്ഥർക്കും ആനുകൂല്യം നൽകും. മൂന്നു ശതമാനം നികുതിയും മൂന്നു ശതമാനം പിഴയുമടച്ച് സ്വർണം ഉടമയ്ക്ക് വിട്ടുകൊടുക്കുന്ന രീതി ഇനി ഉണ്ടാവില്ല.
സ്വർണക്കടത്ത് തടയാൻ കർശന നടപടിയുമായി സർക്കാർ - സ്വർണക്കടത്ത് പുതിയ വാർത്തകൾ
മൂന്നു ശതമാനം നികുതിയും മൂന്നു ശതമാനം പിഴയുമടച്ച് സ്വർണം ഉടമയ്ക്ക് വിട്ടുകൊടുക്കുന്ന രീതി ഇനി ഉണ്ടാവില്ല. സംസ്ഥാനത്തെ സ്വർണനീക്കം സുതാര്യമാക്കാൻ ഇ-വേ ബിൽ നിർബന്ധമാക്കും.
സർക്കാർ
സംസ്ഥാനത്തെ സ്വർണനീക്കം സുതാര്യമാക്കാൻ ഇ-വേ ബിൽ നിർബന്ധമാക്കും. ഇതിന് ജിഎസ്‌ടി കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ എയർപോർട്ടിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞാൽ സ്വർണം എവിടെയും കൊണ്ടുപോകുന്നതിന് രേഖ ആവശ്യമില്ല. ഈ രീതിക്ക് ഇ-വേ ബിൽ നിർബന്ധമാക്കുന്നതോടെ മാറ്റമുണ്ടാകുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.