കേരളം

kerala

ETV Bharat / state

കോർപ്പറേഷനിലെ വിവാദ കത്ത്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ - ക്രൈംബ്രാഞ്ച്

കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ടെന്നും ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം  മേയർ ആര്യാ രാജേന്ദ്രൻ  ജി എസ് ശ്രീകുമാർ  കോർപ്പറേഷനിലെ വിവാദ കത്ത്  സിബിഐ അന്വേഷണം  ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ  MAYOR LETTER CONTROVERSY  Trivandrum corporation letter controversy  govt opposes cbi probe on letter controversy  ക്രൈംബ്രാഞ്ച്
കോർപ്പറേഷനിലെ വിവാദ കത്ത്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

By

Published : Nov 30, 2022, 3:49 PM IST

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതായാണ് സർക്കാർ ഇന്ന് വാദത്തിനിടെ അറിയിച്ചത്. ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ല. വിവാദ കത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു. വിവാദ കത്തിൽ സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.

ABOUT THE AUTHOR

...view details