കേരളം

kerala

ETV Bharat / state

ശമ്പള പരിഷ്‌കരണ ഉറപ്പ് പാലിച്ചില്ല, സംസ്ഥാന വ്യാപക പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ - govt doctors strike

പ്രതിഷേധങ്ങളുടെ ഭാഗമായി കെജിഎംഒയുടെ നേതൃത്വത്തില്‍ ഡിഎച്ച്എസ് ഓഫിസിന് മുൻപിലും ജില്ല ആസ്ഥാനങ്ങളിലും ധർണ

കെജിഎംഒ  കെജിഎംഒ പ്രതിഷേധം  ഡോക്‌ടര്‍മാരുടെ സമരം  കെജിഎംഒ ഡോക്‌ടര്‍മാരുടെ സമരം  kgmoa protest  govt doctors strike  സര്‍ക്കാര്‍ ഡോക്‌ടര്‍
ശമ്പള പരിഷ്‌കരണത്തിൽ നൽകിയ ഉറപ്പ് പാലിച്ചില്ല, പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍; ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല

By

Published : Sep 13, 2022, 9:38 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെജിഎംഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ചികിത്സയെ ബാധിക്കാത്ത തരത്തിലാണ് സമരപരിപാടി.

അതേസമയം പ്രതിഷേധത്തിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തും ജില്ല ആസ്ഥാനങ്ങളിലും ധര്‍ണ നടത്തും. ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.

2021 ലെ ശമ്പള പരിഷ്‌കരണ ഉത്തരവനുസരിച്ചാണ് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്. ഇതേത്തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ സെക്രട്ടേറിയറ്റിനുമുന്നിലടക്കം സമരം ചെയ്‌തിട്ടും ഫലം കണ്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി രേഖാമൂലം ഉറപ്പുനല്‍കി.

എന്‍ട്രി കേഡറിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചപ്പോള്‍ 8500 രൂപയോളമാണ് നഷ്‌ടമായത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തില്‍
പ്രതിഷേധങ്ങള്‍ ഡോക്‌ടര്‍മാര്‍ മയപ്പെടുത്തിയിരുന്നു. അവഗണന തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് കെജിഎംഒഎ സംസ്ഥാന സമിതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ ആരോപണങ്ങളും ആവശ്യങ്ങളും :ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്‌ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായതെന്നാണ് ഡോക്‌ടർമാരുടെ ആരോപണം. ദീർഘനാൾ നീണ്ട നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം സംഘടനയ്ക്ക് നൽകിയിരുന്നു.

ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നതും റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധിപ്പിക്കുന്നതും സംബന്ധിച്ച് ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകും.

എൻട്രി കേഡറിലെ മെഡിക്കൽ ഓഫിസർമാർക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്‌ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്‌സണൽ പേ അനുവദിക്കാത്തതും ഉൾപ്പടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ച് വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകും. തുടങ്ങിയവയാണ് സർക്കാർ രേഖാമൂലം കെജിഎംഒഎയ്ക്ക്‌ നൽകിയ ഉറപ്പുകൾ.

എന്നാൽ ഈ ഉറപ്പുകൾ ഇതുവരെ പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധം ആരംഭിക്കുന്നത്.

ABOUT THE AUTHOR

...view details