തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഫ്ലയര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സര്‍ക്കാര്‍ കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തയച്ച് നേതൃത്വ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഗവ. ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കി. ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയാണ് പരിശീലനം നല്‍കുക.
കോളജ് യൂണിയന്‍ ചെയര്‍മാന്‍മാർ സർക്കാർ ചെലവില്‍ വിദേശത്ത് പോയി പഠിക്കും
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ പുതിയ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിപാടിയെ കുറിച്ച് മന്ത്രി കെ.ടി ജലീൽ സൂചന നൽകിയപ്പോൾ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരുടെ വിദേശയാത്ര വിവാദമായതിന് തൊട്ടുപിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയം.