ഇഎംസിസിക്ക് ഭൂമി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കി
ട്രോളർ നിർമാണത്തിനുള്ള 2950 കോടിയുടെ ധാരണപത്രവും ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള 5000 കോടി രൂപയുടെ ധാരണ പത്രവും റദ്ദാക്കിയിരുന്നു
തിരുവനന്തപുരം: വിവാദ കമ്പനി ഇ.എം.സി.സിക്ക് ആലപ്പുഴ പള്ളിപ്പുറത്ത് ഭൂമി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കി. ട്രോളർ നിർമാണത്തിനുള്ള 2950 കോടിയുടെ ധാരണപത്രവും ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള 5000 കോടി രൂപയുടെ ധാരണ പത്രവും വിവാദമായതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. അതേ സമയം കെ.എസ്.ഐ.ഡി.സിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്കിൽ നാലേക്കർ ഭൂമി ഇ.എം.സി.സിക്ക് അനുവദിച്ച തീരുമാനം റദ്ദാക്കാൻ സർക്കാർ തയ്യറായിട്ടില്ലായിരുന്നു. ആഴക്കടൽ മത്സ്യബന്ധനവും ഭൂമി അനുവദിച്ചതും തമ്മിൽ ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷം ഇതും മുഖ്യവിഷയമായി ഉന്നയിച്ച് പ്രചാരണം ശക്തമാക്കിയതോടെയാണ് ഭൂമി അനുവദിച്ചതും റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.