കേരളം

kerala

ETV Bharat / state

'രാജ്‌ഭവനിലെ താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് - governors letter to the cm is out

രാജ്‌ഭവനിലെ 20 താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ 2020ല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്.

Governors letter to the CM is out  താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം  ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്  ഗവര്‍ണറുടെ കത്ത് പുറത്ത്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  മുഖ്യമന്ത്രി പിണറായി വിജയന്‍  ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു  kerala news updates  latest news in kerala  news updates  latest news in Thiruvanathapuram  news updates in Thiruvanathapuram
'രാജ്‌ഭവനിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

By

Published : Nov 21, 2022, 3:08 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് പുറത്ത് വന്നത്. 2020 ഡിസംബറിലാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

അഞ്ച് വർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെ സ്ഥിരപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ കുടുംബശ്രീ മുഖേന നിയമിതരായവരെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 22 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന പി.ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത്

ഗവർണറുടെ ആവശ്യപ്രകാരം ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു. സർവകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവർണർ - സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നിരിക്കുന്നത്.

ABOUT THE AUTHOR

...view details