തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭാ തീരുമാനം തള്ളിയ ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ പ്രതിപക്ഷ സഖ്യത്തിന്‍റെ നീക്കം ഭരണഘടനാവിരുദ്ധം ആയിരുന്നു.
ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് ബിജെപി - നിയമസഭാ സമ്മേളനം
ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ പ്രതിപക്ഷ സഖ്യത്തിന്‍റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് കെ സുരേന്ദ്രന്‍
ഗവർണറുടെ നടപടി സ്വാഗതാർഹം: കെ സുരേന്ദ്രൻ
രാജ്യത്തിന്‍റെ ഫെഡറലിസത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ല. രാഷ്ട്രീയ അന്ധത ബാധിച്ച ഭരണ പ്രതിപക്ഷ മുന്നണി കേരളത്തെ നാണം കെടുത്തുകയായിരുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ശ്രമം തകർത്ത ഗവർണറുടെ നിലപാട് സുധീരമാണെന്ന് ഒ രാജഗോപാൽ എംഎൽഎ പറഞ്ഞു.