തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെ മന്ത്രി വിഎസ് സുനിൽകുമാർ. ഇപ്പോഴുള്ളത് നിർഭാഗ്യകരവും അസാധാരണവുമായ സാഹചര്യമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പരിശോധിച്ചു യുക്തമായ മറുപടി നൽകും.
ഗവര്‍ണറുടെ നടപടി അസാധാരണം: മന്ത്രി വിഎസ് സുനിൽകുമാർ - പ്രത്യേക നിയമസഭാ സമ്മേളനം
ഇപ്പോഴത്തേത് അസാധാരണ സാഹചര്യം. ഏതു സാഹചര്യത്തിൽ ആയിരുന്നാലും അനുമതി തള്ളിക്കളയാൻ പാടില്ലാത്തതാണെന്നും മന്ത്രി സുനില്‍കുമാർ.
ഗവര്‍ണറുടെ നടപടി അസാധാരണം: വിഎസ് സുനിൽകുമാർ
ഇത് രാഷ്ട്രീയ നീക്കമാണെങ്കിൽ രാഷ്ട്രീയമായി നേരിടും. നിയമസഭയുടെ അധികാരത്തെ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി ഗവർണർ നിഷേധിച്ചതോടെ വീണ്ടും ഗവർണറെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
Last Updated : Dec 22, 2020, 8:39 PM IST