വി.എസിന് പിറന്നാൾ ആശംസ നേരാന്‍ നേരിട്ടെത്തി ഗവര്‍ണര്‍ - വി.എസിന് ഗവര്‍ണറുടെ പിറന്നാൾ ആശംസ വാര്‍ത്ത
വി.എസിന്‍റെ ഔദ്യോഗിക വസതിയിലെത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഭാര്യയും പിറന്നാൾ ആശംസ നേര്‍ന്നത്.
തിരുവനന്തപുരം:വി.എസ്.അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേരാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി. വി.എസിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച. വൈകീട്ട് നാലരയോടെ ഭാര്യക്കൊപ്പമാണ് വി.എസിനെ സന്ദർശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. വി.എസും കുടുംബവും ഇരുവരെയും സ്വീകരിച്ചു. തുടർന്ന് ഗവർണര്‍ വി.എസിന് പിറന്നാൾ ആശംസ നേര്‍ന്നു. എല്ലാത്തിനും നിറപുഞ്ചിരിയോടെ വി.എസ് മറുപടി നല്‍കി. 15 മിനിറ്റോളം ഇരുവരും തമ്മിലുള്ള സംഭാഷണം തുടർന്നു. പിറന്നാൾ ദിനമായ ഇന്നലെ ഫോണിൽ വിളിച്ചും ട്വിറ്ററിലൂടെയും ഗവർണർ വി.എസിന് ആശംസകൾ നേർന്നിരുന്നു.