തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ചാൻസലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്‍റെ നീക്കം. നിയമ വിദഗ്‌ധരുമായി ആലോചിച്ച് ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനാണ് സാധ്യത.
ചാൻസലർ ബില്ലിൽ നിയമോപദേശം തേടാൻ ഗവർണർ
ചാൻസലർ ബിൽ വിശദമായി പരിശോധിക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. ബില്ലിനെ സംബന്ധിച്ച് നിയമോപദേശം തേടുകയും രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടാനുമാണ് സാധ്യത.
ഗവർണർ
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നാണ് രാജ്ഭവൻ നിലപാട്. 13ന് നിയമസഭ പാസാക്കിയ ബിൽ കഴിഞ്ഞ ദിവസമാണ് ഗവർണർക്ക് അയച്ചത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ഉത്തരേന്ത്യയിലുഉള്ള ഗവർണർ ജനുവരി 3നാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.
Also read:പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍; ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള ബില്‍ രാജ്‌ഭവനില്‍