തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വര്‍ഷങ്ങളായി പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിന് വിജയമാണെങ്കിലും പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ക്ക് കോടതി വിസമ്മതിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി (governor supreme court verdict on Unsigned bills analysis). നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്കയച്ച എട്ട് ബില്ലുകളിലും തീരുമാനമെടുത്തുവെന്ന ഗവര്‍ണറുടെ വാദം തള്ളിയ കോടതി ബില്ലുകള്‍ ഇത്രയും നാള്‍ പിടിച്ചുവച്ചതെന്തിനെന്ന രൂക്ഷമായ വിമര്‍ശനമാണുയര്‍ത്തിയത്.
ഒരു ബില്ലില്‍ ഒപ്പിടുകയും ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്‌തു എന്ന ഗവര്‍ണറുടെ വാദം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവനിലേക്ക് ബില്ലുകള്‍ അയച്ച തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ബില്ലുകള്‍ പിടിച്ചുവച്ച് സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഗവര്‍ണറുടെ നടപടിയില്‍ ഉടനെയൊന്നും തീരുമാനമാകില്ലെന്നുറപ്പായി (Supreme court criticized governor Arif Mohammed Khan).
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് മറ്റൊരു ഹര്‍ജിയുമായി കോടതിയെ സമീപിക്കേണ്ടി വരും (Arif Mohammed Khan criticized by SC on Unsigned bills). നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളില്‍ ഒപ്പിടുന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ കോടതി പുറപ്പെടുവിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ച കോടതി അതിനായി പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇനി അത്തരത്തില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്‌ത് കോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.
ചുരുക്കത്തില്‍ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് ആശ്വാസമാകുന്ന തരത്തിലുള്ള പരിഹാരം സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്നില്ല. ഇത് മുന്‍കൂട്ടി കണ്ടുതന്നെയാണ് ഹര്‍ജി പരിഗണിക്കുന്നതിന്‍റെ തലേ ദിവസം അവസാന മണിക്കൂറില്‍ ഒപ്പിടാതെ രാജ്ഭവനില്‍ പിടിച്ചുവച്ചിരുന്ന ബില്ലുകള്‍ നാടകീയമായി ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ചത്. ഇതോടെ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുന്നത് തടയാമെന്ന് ഗവര്‍ണര്‍ മുന്‍കൂട്ടി കണ്ടു.