തിരുവനന്തപുരം:സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശിപാർശ അംഗീകരിക്കുകയാണ്. നാളെ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നടക്കുമെന്നും ഗവർണർ അറിയിച്ചു.
'പറയാനുള്ളത് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്!', സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ നടക്കും: ആരിഫ് മുഹമ്മദ് ഖാൻ - ഗവർണർ
മന്ത്രിയാക്കണമെന്ന് ശിപാർശ വന്നപ്പോൾ നിയമവശം പരിശോധിക്കുക മാത്രമാണ് ചെയ്‌തതെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം തനിക്ക് നിറവേറ്റണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട്
ഗവർണർ
ഭരണഘടനാപരമായ ഉത്തരവാദിത്തം തനിക്ക് നിറവേറ്റണ്ടതുകൊണ്ട്, സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന് ശിപാർശ വന്നപ്പോൾ അതിന്‍റെ നിയമവശം പരിശോധിക്കുകയാണ് ചെയ്‌തത്. ഭരണഘടന വിരുദ്ധമായ പരാമർശത്തിന്‍റെ പേരിലാണ് സജി ചെറിയാൻ രാജിവച്ചത്. അതുകൊണ്ടാണ് വിശദമായ പരിശോധന നടത്തിയതെന്നും ഗവർണർ പറഞ്ഞു. ഇത് സംബന്ധിച്ച് തനിക്ക് പറയേണ്ടതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Last Updated : Jan 3, 2023, 1:33 PM IST