തിരുവനന്തപുരം:സര്‍വീസില്‍ നിന്ന് വിരമിച്ച കോളജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടിയില്‍ ഗവർണർ ഇടപെടൽ. സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിസിയോട് ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് മുന്‍കാല പ്രാബല്യത്തില്‍ പ്രൊഫസര്‍ പദവി നല്‍കാനാണ് ഈ ക്രമവിരുദ്ധമായ നീക്കമെന്നാരോപിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. 2018ലെ യുജിസി റെഗുലേഷന്‍ വകുപ്പ് 6.3 പ്രകാരം സര്‍വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ. യുജിസിയുടെ ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാല വിവാദ ഉത്തരവിറക്കിയത്.
ALSO READ:രവീന്ദ്രൻ പട്ടയം റദ്ദാക്കുന്ന നടപടി; ഗുണഭോക്താവ് നേരിട്ട് ഹാജരാകണമെന്ന് ജില്ല കലക്‌ടർ