കേരളം

kerala

ETV Bharat / state

ചിന്ത ജെറോമിനെതിരായ പിഎച്ച്‌ഡി വിവാദം : കേരള വിസിയോട് വിശദീകരണം തേടി രാജ്‌ഭവന്‍ - latest news updates

ചിന്ത ജെറോമിനെതിരായ പ്രബന്ധ വിവാദത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍. നടപടി സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയില്‍. പ്രോവിസി പിപി അജയകുമാറിന്‍റെ ഗൈഡ് ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യം

Governor  Chinta Jerome dissertation controversy  ഗവേഷണ പ്രബന്ധ വിവാദം  കേരള വിസിയോട് വിശദീകരണം തേടി രാജ്‌ഭവന്‍  രാജ്‌ഭവന്‍  കേരള വിസി  ചിന്ത ജെറോം  പ്രബന്ധ വിവാദത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍  യുവ കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം  സേവ് യൂണിവേഴ്‌സിറ്റി  രാജ്‌ഭവന്‍റെ നടപടി  ചിന്ത ജെറോം  dissertation controversy  Chinta Jerome  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news updates  live news updates
കേരള വിസിയോട് വിശദീകരണം തേടി രാജ്‌ഭവന്‍

By

Published : Jan 31, 2023, 9:01 PM IST

തിരുവനന്തപുരം :യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ കേരള വിസിയോട് വിശദീകരണം തേടി രാജ്‌ഭവന്‍. ചിന്തയുടെ പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജ്‌ഭവന്‍റെ നടപടി. പ്രബന്ധത്തിനെതിരെ പരാതികളുണ്ടെന്നും ചില ഭാഗങ്ങള്‍ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നും പരാതിയില്‍ പറയുന്നു.

മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ചിന്ത ജെറോം സമര്‍പ്പിച്ച പ്രബന്ധം വിദഗ്‌ധ സമിതിയെ നിയമിച്ച് പുനപ്പരിശോധിക്കണമെന്നും മുന്‍ പ്രോ വിസി പിപി അജയകുമാറിന്‍റെ ഗൈഡ് ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും നിലവിലെ എച്ച്ആർഡിസി ഡയറക്‌ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കണമെന്നും പരാതിയില്‍ പറയുന്നു. പിഎച്ച്ഡി നൽകിയതിലുണ്ടായ ക്രമക്കേടുകൾക്ക് ഗവേഷക ഗൈഡ് ആയിരുന്ന മുൻ പ്രോ വിസി, മുൻ വിസി എന്നിവര്‍ ഉൾപ്പടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതിനാല്‍ ചാൻസലർ എന്ന നിലയിൽ ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയില്‍ പറയുന്നു.

അതേസമയം അക്ഷരത്തെറ്റുള്‍പ്പടെ വന്നതില്‍ ഖേദം പ്രകടിപ്പിച്ച ചിന്ത ജെറോം തന്‍റെ പ്രബന്ധത്തില്‍ മറ്റ് വീഴ്‌ചകള്‍ ഒന്നുമില്ലെന്നും പുസ്‌തകമായി പ്രസിദ്ധീകരിക്കുമ്പോള്‍ അവ തിരുത്തുമെന്നും അറിയിച്ചു. തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദമായ 'വാഴക്കുല' പരാമര്‍ശം ഉൾപ്പെടുന്ന ഭാഗം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടിരുന്നു. പ്രസ്‌തുത ഭാഗത്ത് മാത്രം ഒരു ഡസൻ അക്ഷര തെറ്റുകളും വ്യാകരണ തെറ്റുകളും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'കമ്മ്യൂണിസ്റ്റ്‌ 'എന്നത് പോലും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആശയങ്ങളും പദങ്ങളും മറ്റ് രചനകളുടെ കോപ്പിയാണെന്നും കമ്മിറ്റി ആരോപിക്കുന്നു.

ABOUT THE AUTHOR

...view details