തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന് ഔദ്യോഗികമായി ക്ഷണിക്കാനാണ് സ്‌പീക്കര്‍ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയത്.
സർക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍ - speaker
നയപ്രഖ്യാപന പ്രസംഗത്തിന് ഔദ്യോഗികമായി ക്ഷണിക്കാൻ സ്‌പീക്കർ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി.
സർക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍
ഭരണഘടനയുമായി ബന്ധപ്പെട്ടാണ് തന്‍റെ വിമര്‍ശനങ്ങളെന്നും വ്യക്തിപരമായി സംസ്ഥാന സര്‍ക്കാരിനോട് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഗവര്‍ണര്‍ സ്‌പീക്കറെ അറിയിച്ചു. ജനങ്ങളുടെ ഉത്കണ്‌ഠകള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്ന് സ്‌പീക്കര്‍ വ്യക്‌തമാക്കി. നിയമസഭയില്‍ എത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നൽകിയതായി കൂടിക്കാഴ്‌ചയ്ക്ക് ശേഷം സ്‌പീക്കര്‍ പറഞ്ഞു.