'സൗമ്യമായ പെരുമാറ്റവും ജനക്ഷേമ തൽപ്പരതയും നിറഞ്ഞ നേതാവ്' ; കോടിയേരിയെ അനുസ്‌മരിച്ച് ഗവര്‍ണര്‍ - കോടിയേരിയെ ഗവര്‍ണര്‍ അനുസ്‌മരിച്ചു
കോടിയേരി ബാലകൃഷ്‌ണന്‍റെ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
സൗമ്യമായ പെരുമാറ്റവും ജനക്ഷേമ തൽപ്പരതയും നിറഞ്ഞനേതാവായിരുന്നു കോടിയേരി എന്ന് ഗവര്‍ണര്‍
തിരുവനന്തപുരം : സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമ തൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണന്‍ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് എന്ന നിലയില്‍ കോടിയേരിയുടെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. കോടിയേരി ബാലകൃഷ്‌ണന്‍റെ ആത്മാവിന് മുക്തി നേരുന്നതായും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.