തിരുവനന്തപുരം:പഴയ കാലത്ത് മഹാരാജാക്കന്മാര്‍ സർവകലാശാലകളിൽ ചാൻസലറായതു കൊണ്ട് പിന്നീട് വന്ന ചാൻസലർമാർ മഹാരാജാക്കൻമാരാണെന്ന് കരുതരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ എന്നത് കൊളോണിയൽ വ്യവസ്ഥയുടെ അവശിഷ്‌ടം മാത്രമാണ്. 20 ദിവസവും സംസ്ഥാനത്തിന് പുറത്താണ് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ചാന്‍സലര്‍ മഹാരാജാവാണെന്ന് കരുതരുത്: കാനം രാജേന്ദ്രന്‍ - ldf Raj Bhavan protest
കൂടുതല്‍ സമയവും കേരളത്തിന് പുറത്ത് ചെലവഴിക്കുന്ന ആളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതുകൊണ്ട് തന്നെ സർവകലാശാലകള്‍ ശ്രദ്ധിക്കാന്‍ ഗവര്‍ണര്‍ക്ക് ആവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
![ചാന്‍സലര്‍ മഹാരാജാവാണെന്ന് കരുതരുത്: കാനം രാജേന്ദ്രന്‍ Kanam Rajendran കാനം രാജേന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് Governor Kerala government duel ldf Raj Bhavan protest എല്‍ഡിഎഫിന്‍റെ രാജ്‌ഭവന്‍ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16933484-thumbnail-3x2-bd.jpg)
ചാന്‍സലര്‍ മഹാരാജാവാണെന്ന് കരുതരുത്: കാനം രാജേന്ദ്രന്‍
ചാന്‍സലര്‍ മഹാരാജാവാണെന്ന് കരുതരുത്: കാനം രാജേന്ദ്രന്‍
അങ്ങനെയൊരാൾക്ക് 14 സർവകലാശാലകളും ശ്രദ്ധിക്കാൻ സാധിക്കില്ല. അതിനാലാണ് മാറ്റാം എന്ന ആലോചന തുടങ്ങിയത്. താൻ തന്നെ നിയമിച്ച വി.സിമാരെ പിരിച്ചുവിടാനാണ് ഗവർണർ ശ്രമിക്കുന്നത്. ഈ നിയമനങ്ങളിൽ ചാൻസലർക്കും ഉത്തരവാദിത്തമുണ്ട്. ഗവർണറുമായി കുടുംബ തർക്കമോ സ്വത്ത് തർക്കമോ ഇല്ല. ഗവർണറുടെ ഭരണഘടന വിരുദ്ധമായ പ്രവർത്തനത്തെയാണ് എതിർക്കുന്നതെന്നും കാനം പറഞ്ഞു.
Last Updated : Nov 15, 2022, 3:22 PM IST