തിരുവനന്തപുരം: കേരളത്തിലെ 9 വൈസ് ചാന്‍സലര്‍മാര്‍ രാജിവച്ചൊഴിയണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ അന്ത്യശാസനം കേരളത്തോടുള്ള അവഹേളനമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആര്‍ ബിന്ദു. ചാന്‍സലര്‍ ഭൂതകാലത്തില്‍ അഭിരമിച്ചിരിക്കുന്നു. വി.സിമാരെ പിന്‍വലിക്കാന്‍ മാനദണ്ഡങ്ങളുണ്ട്.
ഗവര്‍ണര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഫത്‌വ അംഗീകരിക്കാന്‍ കഴിയാത്തത്. ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതാണ്. വി.സിമാരെ പുറത്താക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഇപ്പോഴത്തെ ഗവര്‍ണറുടെ നടപടികള്‍ മനപൂര്‍വം കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ളത്.