തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോരില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്നാണ് ഗവര്‍ണര്‍ തന്‍റെ നിലപാടിലൂടെ വിശദീകരിക്കുന്നത്.
വിസി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല. രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ച് ആഴ്‌ചകള്‍ പിന്നിട്ടെങ്കിലും സര്‍വകലാശാലയുടെ തീരുമാനം വൈകുകയാണ്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമമാകാനായാണ് ഈ വൈകിപ്പിക്കല്‍.