തിരുവനന്തപുരം: ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ച് തെക്കെ അറ്റം മുതല്‍ വടക്കെ അറ്റം വരെ സഞ്ചരിച്ച് സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഉമ്മൻചാണ്ടി - ഉമ്മൻചാണ്ടി
കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഉമ്മൻചാണ്ടി Governor challenging the people of the state says ummanchandi kerala governor ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നു ഉമ്മൻചാണ്ടി kerala governor latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5865198-thumbnail-3x2-ummanchandi.jpg)
ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഉമ്മൻചാണ്ടി
ഗവര്‍ണര്‍ സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ഉമ്മൻചാണ്ടി
ഗവര്‍ണര്‍ക്ക് ഈ അധികാരം ആര് കൊടുത്തു. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തെയാണ് ഗവര്‍ണര്‍ തളളിപറഞ്ഞത്. നിയമസഭയെയാണ് അവഹേളിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗവര്‍ണര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്നും ഇതൊന്നും ജനാധിപത്യ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ ഏഷ്യാനെറ്റിന്‍റെ ബിഗ്ബോസില്‍ അയക്കണമെന്ന് കെ.എസ് ശബരീനാഥന്‍ എം.എൽ.എയും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.