തിരുവനന്തപുരം :വിഴിഞ്ഞം സമരത്തിലെ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിന് വീഴ്‌ചയുണ്ടായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം നോക്കാന്‍ സര്‍ക്കാരിന് എവിടെയാണ് സമയമെന്ന് അദ്ദേഹം ചോദിച്ചു. സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ അല്ലേ സര്‍ക്കാരിന് കൂടുതല്‍ താത്പര്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
'മറ്റ് വിഷയങ്ങളിലൊന്നും സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. വേണ്ടപ്പെട്ടവരെ പ്രധാനയിടങ്ങളില്‍ ഇരുത്തുകയെന്നതാണ് ഇപ്പോള്‍ നടക്കുന്നത്. വിഴിഞ്ഞത്തെ സംഭവങ്ങളുടെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിന് വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്കയില്ല. സ്വജനപക്ഷപാതവും നിയമനവുമാണ് ലക്ഷ്യം'.