അക്കിത്തത്തിന്‍റെ നിര്യാണത്തിൽ ഗവർണർ അനുശോചനം രേഖപ്പെടുത്തി - ആരിഫ് മുഹമ്മദ് ഖാൻ
അക്കിത്തത്തിന്‍റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിനും വിശേഷിച്ച് മലയാള കവിതക്കും തീരാനഷ്‌ടമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം:മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. അക്കിത്തത്തിന്‍റെ ദേഹവിയോഗം ഭാരതീയ സാഹിത്യത്തിനും വിശേഷിച്ച് മലയാള കവിതക്കും തീരാനഷ്‌ടമാണ്. കവിതയിലെ സമുന്നതപാരമ്പര്യം എന്നും കാത്തു സൂക്ഷിച്ച അക്കിത്തത്തിന്‍റെ രചനകളിൽ ഭാരതീയ പാരമ്പര്യവും മൂല്യങ്ങളും ആഴത്തിൽ പ്രതിഫലിച്ചു. ഭാരതീയ ദർശനങ്ങളിൽ അടിയുറച്ച് നിന്നു കൊണ്ട് മലയാള കവിതയിൽ നവീന ഭാവുകത്വം സൃഷ്‌ടിക്കുന്നതിൽ പങ്കുവഹിച്ചയാളാണ് അക്കിത്തമെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.