തിരുവനന്തപുരം: ചാൻസലർ ബിൽ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി 3ന് ഗവർണർ ഉത്തരേന്ത്യയിൽ നിന്നും തിരിച്ചെത്തിയ ശേഷമാവും ബില്ലിന് മേലുള്ള തുടർ നടപടികൾ സ്വീകരിക്കുക.
ചാൻസലർ ബിൽ: നിയമോപദേശം തേടി ഗവർണർ, തുടർ നടപടി കേളത്തിലെത്തിയാല്‍ ഉടൻ
ചാൻസലർ ബില്ലിൽ രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോട് നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 14 സര്‍വകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതാണ് ബിൽ. ഉത്തരേന്ത്യയില്‍ പര്യടനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോള്‍
രാജ്ഭവന് ബിൽ പിടിച്ചു വയ്ക്കുകയോ, രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യാം. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിന് പുറമേ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായും ഗവർണർ ബില്ലിന്മേൽ ചർച്ച നടത്താൻ സാധ്യതയുണ്ട്. ഡിസംബർ പതിമൂന്നാം തീയതിയാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയത്.
ശേഷം, ഇരുപത്തിമൂന്നാം തീയതി ബില്ല് രാജ് ഭവന് കൈമാറുകയായിരുന്നു. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ചു ചേർന്നാണ് പാസാക്കിയത്. എന്നാൽ, ചാൻസലർ ആരാവണമെന്ന് കാര്യത്തിൽ മാത്രമായിരുന്നു പ്രതിപക്ഷ ഭരണത്തിൽ അഭിപ്രായ ഭിന്നത ഉള്ളത് .