കേരളം

kerala

ETV Bharat / state

സമസ്തയ്‌ക്ക് വീണ്ടും വിമർശനം, മണിച്ചനെ വിട്ടയയ്‌ക്കാനുള്ള ഫയല്‍ കണ്ടില്ലെന്നും ഗവർണർ - ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമസ്തക്കെതിരെ

പൊതുവേദിയിൽ പുരസ്‌കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ചത് അംഗീകരിക്കാനാകില്ല. കല്ലുവാതിൽക്കൽ മദ്യദുരന്തക്കേസിൽ പ്രതി മണിച്ചനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ കണ്ടില്ലെന്നും ഗവർണർ.

Governor samastha kerala jem iyyathul ulama  Arif Muhammad Khan against attitudes of samastha  സമസ്തയുടെ ഇത്തരം നിലപാടുകൾക്കെതിരെ ഗവര്‍ണര്‍  ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമസ്തക്കെതിരെ  പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം
സമസ്തയുടെ ഇത്തരം നിലപാടുകൾക്കെതിരെ പൊതുസമൂഹം രംഗത്ത് വരണം: ഗവര്‍ണര്‍

By

Published : May 15, 2022, 6:06 PM IST

തിരുവനന്തപുരം:സമസ്തയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പോത്തന്‍കോട് ചെങ്കോട്ട് കാേണം ദക്ഷിണ ഭാരത സന്യാസി സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മലപ്പുറത്ത് പൊതുവേദിയിൽ പുരസ്‌കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ചത് അംഗീകരിക്കാനാകില്ല. സമസ്തയുടെ ഇത്തരം നിലപാടുകൾക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും ഗവർണർ പറഞ്ഞു.

സമസ്തയുടെ ഇത്തരം നിലപാടുകൾക്കെതിരെ പൊതുസമൂഹം രംഗത്ത് വരണം: ഗവര്‍ണര്‍

അതേസമയം കല്ലുവാതിൽക്കൽ മദ്യദുരന്തക്കേസിൽ പ്രതി മണിച്ചനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ കണ്ടില്ലെന്ന് ഗവർണർ പ്രതികരിച്ചു. ഫയൽ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായി മണിച്ചനെ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സർക്കാർ ശുപാർശ ഗവർണറുടെ മുന്നിലാണ്.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചൻ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്നാണ് സർക്കാർ തീരുമാനം.

Also Read: പെണ്‍കുട്ടിയെ പൊതുവേദിയില്‍ അപമാനിച്ച സമസ്ത നടപടി: വിമര്‍ശനവുമായി കേരള ഗവര്‍ണര്‍

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details