തിരുവനന്തപുരം: മലപ്പുറത്ത് മുസ്‌ലിം മത സംഘടനായായ സമസ്‌തയുടെ അവാര്‍ഡുദാന വേദിയില്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയ പെണ്‍കുട്ടിയെ മുലിം മതപണ്ഡിതന്‍ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മുലിം കുടുംബത്തില്‍ ജനിച്ചുപോയി എന്നതിന്‍റെ പേരില്‍ അവാര്‍ഡുദാന ചടങ്ങില്‍ ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം ദുഃഖകരമാണെന്ന് ഗവർണർ പറഞ്ഞു.
ഖുര്‍ആന്‍റെ കൽപനകള്‍ക്കും ഭരണഘടന വ്യവസ്ഥകള്‍ക്കുമപ്പുറം മുസ്‌ലിം പണ്ഡിതര്‍ മുസ്‌ലിം വനിതകളെ ഒറ്റപ്പെടുത്തിയും വെല്ലുവിളിച്ചും തുടരുന്ന സമ്മര്‍ദങ്ങള്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.