തിരുവനന്തപുരം: ഒടുവില്‍ ശീത യുദ്ധം അവസാനിപ്പിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പ് വയ്‌ക്കാത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണര്‍ ഒരു ബില്ലല്‍ ഒപ്പ് വച്ചത്. 7 ബില്ലുകള്‍ രാഷ്‌ട്രപതിക്ക് അയക്കാനും കേരള രാജ്‌ഭവന്‍ തീരുമാനിച്ചു.
പൊതു ജനാരോഗ്യ ബില്ലാണ് ഗവര്‍ണര്‍ ഒപ്പു വച്ചത്. അതേ സമയം ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേര്‍ച് കമ്മിറ്റി എക്‌സപാന്‍ഷന്‍ ബില്‍, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്.
ലോകായുക്ത ഭേദഗതി ബില്‍, സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കം ചെയ്യുന്ന രണ്ടു സര്‍വ്വകലാശാല ഭേദഗതി ബില്ലുകള്‍, സഹകരണ ഭേദഗതി ബില്‍ എന്നിവയുള്‍പ്പെടെ 7 ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചത്. നവംബര്‍ ആദ്യ വാരമാണ് ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ച തെലങ്കാന, തമിഴ്‌നാട്, പഞ്ചാബ്, സര്‍ക്കാരുകളുടെ മാതൃക പിന്‍തുടര്‍ന്നാണ് കേരളം സുപ്രീംകോടതിയിലെത്തിയത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി, നവംബര്‍ 29 ന് കേസ് പരിഗണിക്കാനിരിക്കെയാണ് 28ന് ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം.
12 മാസം മുതല്‍ 24 മാസം വരെയുള്ള ബില്ലകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിലേക്കയയ്ക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കുറഞ്ഞത് 6 മാസം സമയമെടുക്കുമെന്നാണ് വിവരം.
Also Read'ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്‌ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല, നിയമസഭയുടെ പുനഃപരിശോധനക്ക് അയക്കണം': സുപ്രീംകോടതി