തിരുവനന്തപുരം :സർക്കാരുമായുള്ള പോരും എസ്എഫ്ഐയുടെ പ്രതിഷേധവും തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. വൈകിട്ട് 6.40ന് ഇന്‍റര്‍നാഷണൽ വിമാനത്താവളത്തിലാണ് ഗവർണർ എത്തുക. ഗവർണർക്കെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ. അതേസമയം നാളെയാണ് നിയുക്ത മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് (Governor Will Reach Trivandrum Today).
പരസ്‌പര പോർവിളിക്ക് പിന്നാലെ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും വേദി പങ്കിടും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഗവർണർ എത്തുമ്പോൾ വിമാനത്താവളം മുതൽ രാജ്ഭവൻ വരെ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കും. പുതിയ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെയും കെ.ബി.ഗണേഷ് കുമാറിന്‍റെയും സത്യപ്രതിജ്ഞ ചടങ്ങ് നാളെ വൈകിട്ട് നാലിനാണ് നടക്കുക. ചടങ്ങിനുശേഷം ഗവര്‍ണര്‍ മുംബൈയ്ക്ക് പോകുമെന്നാണ് വിവരം (Protests Against Governor).