തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്ന സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കും. മുന്‍ നിശ്ചയിച്ച പ്രകാരം സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ഗവര്‍ണര്‍ ഇന്ന് തിരിച്ചെത്തും; സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അന്തിമ തീരുമാനം കാത്ത് സര്‍ക്കാര്‍ - ആരിഫ് മുഹമ്മദ് ഖാന്‍
ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്ത് തിരികെയെത്തുന്നത്.
ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ തിരികെയെത്തുന്നതോടെ ഇക്കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീർപ്പാക്കുന്നതിന് മുൻപ് സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സ്റ്റാന്‍ഡിങ് കൗൺസിൽ അറിയിച്ചത്.
ആവശ്യമെങ്കിൽ സർക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശത്തിലുണ്ട്. ഈ സാഹചര്യത്തിൽ രാജ്ഭവന്‍റെ തുടർ നീക്കങ്ങളെന്താകുമെന്ന ആകാംക്ഷയിലാണ് സർക്കാർ. ജനുവരി നാലിനാണ് സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.