തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉപവസിക്കാന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജൂലൈ 14 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് അദ്ദേഹം ഉപവസിക്കുന്നത്. കേരള ഗാന്ധി സ്‌മാരക നിധിയും ഗാന്ധിയൻ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഉപവാസം.
സ്‌ത്രീ സുരക്ഷയ്ക്കായി ഉപവസിക്കാന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - പ്രതിഷേധം
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയാണ് ഗവർണറുടെ ഉപവാസം. ജൂലൈ 14 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് അദ്ദേഹം ഉപവസിക്കുന്നത്.
സ്‌ത്രീ സുരക്ഷ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു
ALSO READ:കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ
ബുധനാഴ്‌ച 4.30ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ പ്രാർഥന യജ്ഞത്തിൽ പങ്കെടുത്ത് ഗവർണർ ഉപവാസം അവസാനിപ്പിക്കും. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ സംയുക്തമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനവും തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം നിർവഹിക്കും.
Last Updated : Jul 13, 2021, 3:09 PM IST