തിരുവനന്തപുരം :മലപ്പുറത്ത് സമസ്‌ത നേതാവ് പെൺകുട്ടിയെ അധിക്ഷേപിച്ച സംഭവം ഗുരുതരമായ കുറ്റകൃത്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവാദികൾക്കെതിരെ സ്വമേധയാ കേസെടുക്കണം. സമസ്‌തയുടേത് പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നും ഗവര്‍ണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ പരത്തുന്നത്. രാഷ്‌ട്രീയ നേതാക്കൾ വിഷയത്തിൽ മൗനം പാലിക്കുകയാണ്. കേരളത്തിലെ പെൺകുട്ടികളെ സംരക്ഷിക്കാൻ അവർ തയ്യാറാകണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് സ്‌ത്രീകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനാണ് ശ്രമം. അവർ ശക്തരായിരിക്കാം. പക്ഷേ ഒരു പെൺകുട്ടിയെ അപമാനിക്കാനുള്ള അവകാശം അവർക്ക് ഇല്ലെന്നും ഗവർണർ പറഞ്ഞു. പെരിന്തൽമണ്ണയിലെ സമസ്‌ത വേദിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പുരസ്‌കാര ദാനത്തിനായി വിളിച്ചുവരുത്തി അപമാനിച്ച വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സമസ്‌ത വൈസ് പ്രസിഡന്‍റ് എം.ടി അബ്‌ദുള്ള മുസ്ലിയാർ സംഘാടകരെ ശകാരിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്.