തിരുവനന്തപുരം:ഹിമാചൽ നാടോടി ഗാനം പാടി അഭിനന്ദനം ഏറ്റുവാങ്ങിയ ദേവികക്ക് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ ക്ഷണിച്ചുവരുത്തിയാണ് വിരുന്ന് നല്‍കിയത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ദേവിക ഏകഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി പാടിയ ഗാനം ഏറെ പ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ വിരുന്ന്. ഹിമാചൽ പ്രദേശിലെ പ്രശസ്തമായ നടോടി ഗാനമായ 'ചമ്പാ കിതനീ ദൂർ' എന്ന ഗാനമാണ് ദേവിക പാടിയത്. അമ്മ സംഗീതയുടെ ഫോണിൽ ഗാനം റെക്കോർഡ് ചെയ്ത് സ്കൂളിന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. രണ്ടാഴ്ച കൊണ്ട് തന്നെ ഗാനം വൈറലായി.
ദേവികക്ക് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - Governor Arif Mohammad Khan
രാജ്ഭവനിൽ ക്ഷണിച്ചുവരുത്തിയാണ് വിരുന്ന് നല്‍കിയത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ദേവിക ഏകഭാരതം ശേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി പാടിയ ഗാനം ഏറെ പ്രശംസ നേടിയിരുന്നു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയിൽ കേരളത്തിന്‍റെ ജോഡിയായി വരുന്ന ഹിമാചൽ പ്രദേശിലും ഗാനം വൈറലായി. ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കുർ കേരളത്തിന്‍റെ പുത്രി എന്ന വിശേഷണത്തോടെയാണ് ദേവികയുടെ പാട്ട് ട്വീറ്റ് ചെയ്തത്. ഇതോടെ ഗാനം രാജ്യശ്രദ്ധ നേടി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവികയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ദേവികയെ ഓർത്ത് അഭിമാനം എന്ന് മലയാളത്തിലായിരുന്നു മോദിയുടെ ട്വീറ്റ്.
ഇതോടെ ദേവികക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവരും രംഗത്തെത്തി. ഗവർണ്ണര്‍ക്കും ഭാര്യ രേഷ്മക്കുമായി വൈറലായ ഗാനം പാടിയ ദേവികയെ സുധാമൂർത്തിയുടെ ഹിയർ ദെയർ ആന്‍റ് എവരി വെയർ എന്ന പുസ്തകം സമ്മാനമായി നൽകിയാണ് മടക്കിയത്. അമ്മ സംഗീതക്കൊപ്പമാണ് ദേവിക രാജ്ഭവനിലെത്തിയത്.