തിരുവനന്തപുരം:കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും കത്തിലെ ഭാഷയെ ആണ് പരാമര്‍ശിച്ചതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവരും വി.സിയുടെ ഭാഷയെ പരിഹസിച്ചു. ചാന്‍സലര്‍ എന്ന നിലയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്തത്.
കേരള ഗവര്‍ണര്‍ - വിസി പോര്; നിലപാട് മയപ്പെടുത്തി ഗവര്‍ണര്‍ - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ചാന്‍സലര്‍ എന്ന നിലയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്തതെന്ന് ഗവർണർ
ALSO READ:കെ-റെയിലിന് കേന്ദ്ര അനുമതിയെന്ന വാദം തള്ളി കെ. സുരേന്ദ്രൻ
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകള്‍ ലഭിച്ചു. ആ കത്തില്‍ താന്‍ തൃപ്തനാണ്. ചാന്‍സലര്‍ താൻ സ്ഥാനത്ത് തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് കടക്കും. കണ്ണൂര്‍ വി.സി നിയമനം, എ.ജിയുടെ നിയമോപദേശം തുടങ്ങി എല്ലാ കാര്യങ്ങളിലും നടപടിയുണ്ടാകും. തന്‍റെ ഉപദേശകരായി പ്രതിപക്ഷത്തെ നിയമിച്ചിട്ടില്ലെന്നും അവരുടെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മറയ്ക്കാന്‍ തന്നെ വിമര്‍ശിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.