തിരുവനന്തപുരം: പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ആരോഗ്യ വകുപ്പിലും റവന്യു വകുപ്പിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനം - പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ വാര്‍ത്ത
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെച്ചു; തീരുമാനം മന്ത്രിസഭായോഗത്തില്‍
ആരോഗ്യ വകുപ്പില്‍ മാത്രം മൂവായിരത്തോളം തസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനം. സ്ഥിരപ്പെടുത്തലുകളില്‍ അപാകതകളില്ലെന്നും പ്രതിപക്ഷം രാഷ്ട്രീയ വിവാദം സൃഷ്ടിക്കുന്നുവെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുണ്ടായി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.