കേരളം

kerala

ETV Bharat / state

തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംയോജിത പദ്ധതിയുമായി സംസ്ഥാന സർക്കാർ - കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍

വരുന്ന 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി.എസ്‌.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്ക് നിയമനം നൽകും

State Government news  integrated plan to address unemployment news  unemployment in kerala  കേരളത്തിലെ തൊഴിലില്ലായ്മ  കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍  സംയോജിത പദ്ധതിയുമായി സംസ്ഥാന സർക്കാർ
തൊഴിലില്ലായ്മ പരിഹരിക്കാന്‍ സംയോജിത പദ്ധതിയുമായി സംസ്ഥാന സർക്കാർ

By

Published : Oct 1, 2020, 9:40 PM IST

തിരുവനന്തപുരം:കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാൻ സംയോജിത പദ്ധതിയുമായി സംസ്ഥാന സർക്കാർ. വരുന്ന 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി.എസ്‌.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്ക് നിയമനം നൽകും. ഒഴിവുകൾ പി.എസിക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകി. പിഎസിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്പെഷ്യൽ റൂൾസിന് അംഗീകാരം ലഭിക്കാത്തതിനാൽ നിയമനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഇതുപരിഹരിക്കാൻ ഫിനാൻസ്, നിയമം, പേർസണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പുകളുടെ സ്ഥിരം സമിതി രൂപീകരിച്ച് കെട്ടിക്കിടക്കുന്ന മുഴുവൻ സ്പെഷ്യൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകും.

പൊതുമേഖലാ സ്ഥാപനങ്ങളിൽ 3,977 പേർക്ക് 100 ദിവസം കൊണ്ട് നിയമനങ്ങൾ നൽകുകയോ തസ്തികകൾ സൃഷ്ടിക്കുകയോ ചെയ്യും. വ്യവസായ മേഖലയിലും കൃഷിവകുപ്പിന്‍റെ സംരംഭകത്വ വികസന പരിപാടികൾ വഴിയും തൊഴിലവസരങ്ങൾ ഒരുക്കും. വ്യവസായമേഖലയിൽ നൂറ് ദിവസം കൊണ്ട് 23100 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ മേഖലയിൽ 17500 തൊഴിലവസരങ്ങളും ഐ.ടി മേഖലയിൽ 2500 തൊഴിലവസരങ്ങളും സൃഷ്ടിക്കും. കുടുംബശ്രീ വഴി 15441 പേർക്ക് തൊഴിൽ നൽകും.

ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 1000 ആളുകൾക്ക് അഞ്ച് എന്ന തോതിൽ തൊഴിൽ സൃഷ്ടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ വിലങ്ങുതടിയായി. ഈ പശ്ചാത്തലത്തിൽ, ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ കീഴിലാണ് തൊഴിലവസരങ്ങൾ എന്നത് സംബന്ധിച്ച് സൂക്ഷ്മവും വിശദവുമായ രേഖ തയ്യാറാക്കി. ഇതു പ്രകാരം 95000 തൊഴിലവസരങ്ങൾ അടിയന്തരമായി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ചില പദ്ധതികൾ പൂർത്തിയാകാൻ കാലതാമസം ഉണ്ടായേക്കാം. അതേസമയം എത്ര ചുരുങ്ങിയാലും ഡിസംബറിനുള്ളിൽ അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രണ്ടാഴ്ചയിലൊരിക്കൽ വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details