കേരളം

kerala

ETV Bharat / state

ദേശീയ ജനസംഖ്യ രജിസ്റ്റർ; നടപടികൾ നിർത്തിവക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ - ദേശീയ ജനസംഖ്യാ രജിസ്റ്റര്‍

പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്ന് സംസ്ഥാന സർക്കാർ

National Population Register  ദേശീയ ജനസംഖ്യ രജിസ്റ്റർ  പൗരത്വ നിയമഭേദഗതി  ദേശീയ ജനസംഖ്യാ രജിസ്റ്റര്‍  എന്‍പിആര്‍
സർക്കാർ

By

Published : Dec 20, 2019, 10:39 PM IST

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതിനുള്ള നടപടികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച എല്ലാ നടപടികളും സ്റ്റേ ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ദേശീയ പൗരത്വ രജിസ്റ്റർ തയ്യറാക്കുന്നതിന് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതെന്ന വിമർശനം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം.

ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനാലും പരമോന്നത നീതിപീഠത്തിന്‍റെ പരിഗണനയില്‍ ആയതിനാലും ഈ സാഹചര്യത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് സർക്കാർ അറിയിച്ചു. 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കൂടി കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള നടപടികളുമായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details