കേരളം

kerala

ETV Bharat / state

'ഇരട്ടി പ്രഹരം' ; സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടുന്നു, പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ - വെള്ളക്കര വർധന

Water Tarrif Increase : ഏപ്രിൽ ഒന്ന് മുതൽ അഞ്ച് ശതമാനം നിരക്ക് കൂട്ടാനാണ് സർക്കാർ തീരുമാനം

Government will increase water charge  power tarrif hike in kerala  water charge hike in kerala  increase power tarrif hike in kerala  വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു  വെള്ളക്കരം കൂട്ടാനൊരുങ്ങി സർക്കാർ  വെളളക്കര നിരക്ക് ഏപ്രിൽ 1 മുതൽ  വൈദ്യുതി നിരക്ക് വർധന  പൊതുജനങ്ങൾക്ക് ഇരട്ടി പ്രഹരമായി വെള്ളക്കരവും  വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ  വെള്ളക്കര വർധന  increase water tarrif and power tarrif in kerala
Government will increase water tarrif

By ETV Bharat Kerala Team

Published : Nov 3, 2023, 4:41 PM IST

Updated : Nov 3, 2023, 10:30 PM IST

തിരുവനന്തപുരം :വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ പൊതുജനങ്ങൾക്ക് ഇരട്ടി പ്രഹരമായി വെള്ളക്കരവും കൂട്ടുന്നു. ജല അതോറിറ്റിയുടെ ശുപാര്‍ശ ഫെബ്രുവരിയിൽ സര്‍ക്കാരിന് നൽകുമെന്നാണ് വിവരം. നിലവിലെ നിരക്ക് അഞ്ച് ശതമാനം കൂട്ടാനാണ് തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ നിരക്ക് അഞ്ച് ശതമാനം കൂടുമെന്നാണ് സൂചന (Government Will Increase Water Charge In Kerala).

അടിസ്ഥാന താരിഫിൽ 5 % വർധന 2021 ഏപ്രിൽ മുതൽ വരുത്തുന്നുണ്ട്. ഇത് ഓരോ വർഷവും തുടരണമെന്നാണ് കേന്ദ്ര നിർദേശം. ലിറ്ററിന് ഒരു പൈസ കഴിഞ്ഞ ഫെബ്രുവരിയിൽ കൂട്ടിയിരുന്നു. വൈദ്യുതി നിരക്ക് വർധന മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഈ മാസം ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ആണ് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയത്. യൂണിറ്റിന് പരമാവധി 30 പൈസ പ്രതിമാസ വര്‍ധനവുണ്ടാക്കുന്ന തരത്തിലുള്ള വര്‍ധനയ്ക്കാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്.

50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 40 പൈസയാണ് പുതിയ നിരക്ക്. 250 യൂണിറ്റ് വരെ ടെലിസ്‌കോപ്പിക് അഥവാ ഓരോ സ്ലാബിനും വെവ്വേറെ നിരക്കും 250 യൂണിറ്റിന് മുകളില്‍ നോണ്‍ ടെലി സ്‌കോപ്പിക് അഥവാ എല്ലാ യൂണിറ്റിനും ഒരേ നിരക്കുമാണ്.

കമ്മിഷന്‍ അംഗീകരിച്ച പുതുക്കിയ വൈദ്യുതി താരിഫ് പ്രകാരം ഉപഭോക്താക്കള്‍ക്ക് പരമാവധി 10 രൂപ മുതല്‍ 100 രൂപ വരെ പ്രതിമാസ വര്‍ധനയുണ്ടാകും. കേരളത്തില്‍ വൈദ്യുതി നിരക്ക് രണ്ടുമാസത്തിലൊരിക്കലാണ് ഈടാക്കുന്നതെന്നത് കണക്കിലെടുത്താല്‍ ഇനി മുതല്‍ ഓരോ തവണയും വൈദ്യുതി ബില്ലില്‍ 20 മുതല്‍ 200 രൂപ വരെ ഓരോ ഉപഭോക്താവിനും വര്‍ധിക്കും.

സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് ഓരോ സ്ലാബിനും ഉണ്ടാകുന്ന പ്രതിമാസ വര്‍ധന ഇപ്രകാരമായിരിക്കും. 0-40 വരെ വര്‍ധനയില്ല, 0-50 വരെ 2.50 രൂപ വര്‍ധിക്കും, 51-100 സ്ലാബില്‍ 7.50 രൂപയും 101-150ല്‍ 15 രൂപയും 151-200 ല്‍ 25 രൂപയും 201-250ല്‍ 65 രൂപയുമായിരിക്കും.

ഓരോ തവണ വൈദ്യുതി ബില്ലിലും വര്‍ധന ഇതിന്‍റെ ഇരട്ടിയാകും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ALSO READ:വൈദ്യുതി നിരക്ക് വര്‍ധന : സര്‍ക്കാര്‍ കെഎസ്ഇബിയെ അഴിമതി കേന്ദ്രമാക്കി, ഇത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കല്‍ : വിഡി സതീശന്‍

പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan On Increase Power Tarrif Hike In Kerala ). ഇന്നലെ തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനങ്ങളുടെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്നും അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

Last Updated : Nov 3, 2023, 10:30 PM IST

ABOUT THE AUTHOR

...view details