കേരളം

kerala

ETV Bharat / state

സമരത്തെ ചോരയിൽ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമം: ഉമ്മന്‍ ചാണ്ടി - കെ എസ് യു സമരം

പിൻവാതിൽ നിയമനത്തിനെതിരെയും പി.എസ്.സി ഉദ്യോഗാർഥികൾക്ക് അർഹമായ അവസരം നിഷേധിക്കുന്നതിനെതിരെയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

Government  Oommen Chandy  ഉമ്മന്‍ ചാണ്ടി  സര്‍ക്കാര്‍ ശ്രമം  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  കെ എസ് യു സമരം  പി എസ് സി സമരം
സമരത്തെ ചോരയിൽ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമം: ഉമ്മന്‍ ചാണ്ടി

By

Published : Feb 18, 2021, 8:47 PM IST

തിരുവനന്തപുരം:വിദ്യാർഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിൻവാതിൽ നിയമനത്തിനെതിരെയും പി.എസ്.സി ഉദ്യോഗാർഥികൾക്ക് അർഹമായ അവസരം നിഷേധിക്കുന്നതിനെതിരെയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സമരത്തിനു പിന്നിൽ ദുഷ്ട മനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിന് പിന്നിൽ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചർച്ചയ്ക്കു പോലും തയ്യാറാകാത്ത സർക്കാരിന് ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ABOUT THE AUTHOR

...view details