തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ നവാഗതരായ രണ്ട് വനിതാ സംവിധായകരുടെ സിനിമകളുടെ ചിത്രീകരണത്തിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തുടക്കം. ഐ.ജി.മിനിയുടെ സംവിധാനത്തിലെത്തുന്ന 'ഡിവോഴ്‌സ്', താര രാമാനുജത്തിന്‍റെ 'നിഷിദ്ധോ' എന്നിവക്കാണ് തുടക്കമായത്. 'ഡിവോഴ്‌സി'ന്‍റെ സ്വിച്ച് ഓൺ കർമം തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു.
വനിതാ സംവിധായകരുടെ സിനിമകൾക്ക് വനിതാ ദിനത്തില്‍ തുടക്കം - സ്വിച്ച് ഓൺ കർമം
'ഡിവോഴ്‌സി'ന്‍റെ സ്വിച്ച് ഓൺ കർമം തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു
കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട വനിതാ സംവിധായകരുടെ സിനിമകൾക്ക് ഒന്നരക്കോടി രൂപയാണ് സഹായം നൽകുന്നത്. തിരക്കഥകൾ ക്ഷണിച്ച്, അവയിൽ നിന്ന് വിദഗ്‌ധസമിതി മികവിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ വിവാഹമോചനത്തിന്‍റെ കഥയാണ് ഡിവോഴ്‌സ് എന്ന ചിത്രമെന്ന് സംവിധായികയും തിരക്കഥാകൃത്തുമായ ഐ.ജി.മിനി പറഞ്ഞു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള ആറ് സംവിധായകർക്ക് സിനിമാ നിർമാണത്തിന് 50 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.