തിരുവനന്തപുരം: ഉത്തര്‍പ്രദേശ് സർക്കാർ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി. കാപ്പന്‍റെ ഭാര്യ റെയ്ഹാനത്തും മൂന്ന് മക്കളുമാണ് ബന്ധുക്കൾക്കൊപ്പം ധർണ നടത്തിയത്. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് റെയ്ഹാനത്ത് ആവശ്യപ്പെട്ടു. ഈ മാസം 22ന് കാപ്പന്‍റെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കും. കോടതി സത്യത്തിനൊപ്പം നിന്നാൽ സിദ്ദിഖ് കാപ്പൻ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നും റെയ്ഹാനത്ത് പറഞ്ഞു.
സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; സെക്രട്ടേറിയറ്റിന് മുന്നില്‍ കുടുംബത്തിന്‍റെ ധര്‍ണ
സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭാര്യയും മക്കളും സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി
സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; സെക്രട്ടേറിയറ്റിന് മുന്നില്‍ കുടുംബത്തിന്‍റെ ധര്‍ണ
അന്യായമായാണ് കാപ്പനെ യുപി സർക്കാർ തടങ്കലിൽ വച്ചിരിക്കുന്നതെന്നും മോചനത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നും ധർണ ഉദ്ഘാടനം ചെയ്ത എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട വാർത്ത ശേഖരിക്കാൻ പോകുമ്പോൾ യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പൻ മൂന്നുമാസമായി തടങ്കലിലാണ്.
Last Updated : Jan 12, 2021, 1:11 PM IST