കേരളം

kerala

ETV Bharat / state

എം. ശിവശങ്കറിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിൻ്റെ നിഗമനം.

എം. ശിവശങ്കറിനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍  എം. ശിവശങ്കര്‍  സര്‍ക്കാര്‍ നടപടി  punishment procedures  തിരുവനന്തപുരം  etv bharat news  kerala news
എം. ശിവശങ്കറിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍

By

Published : Jul 12, 2020, 2:46 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ സസ്പെൻഷന്‍ അടക്കമുള്ള നടപടിക്ക് സാധ്യത. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന്‌ സമീപമുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ്‌ പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഐടി സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നും ശിവശങ്കറിനെ മാറ്റിയെങ്കിലും അദ്ദേഹം അവധിയിലാണ്. അതേസമയം ശിവശങ്കറിൻ്റെ പൂജപ്പുരയിലുള്ള വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‌ സമീപമുള്ള അദ്ദേഹത്തിൻ്റെ ഫ്ലാറ്റിന്‌ നേരെ യുവമോർച്ചയുടെ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിൻ്റെ നിഗമനം. കേസിൽ കസ്റ്റംസ് ശിവശങ്കറിൻ്റെ മൊഴിയെടുക്കും. ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഫ്ലാറ്റിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കൂടാതെ ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരിൽ നിന്നും മുൻ ജീവനക്കാരിൽ നിന്നും മൊഴിയെടുത്തതായും കസ്റ്റംസ്‌ അറിയിച്ചു.

സന്ദീപ് നായർ, സരിത് എന്നിവരുടെ വീടുകളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സ്വർണക്കടത്താന്‌ ഉപയോഗിച്ചുവെന്ന് കരുതുന്ന ബാഗുകൾ കണ്ടെത്തി. സമാനമായ ഒരു ബാഗ് ശിവശങ്കറിൻ്റെ സെക്രട്ടറിയേറ്റിന്‌ സമീപത്തെ ഹെദർ ടവറിലെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സ്വർണക്കടത്തിന് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ല. ബാഗുകളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ABOUT THE AUTHOR

...view details