തിരുവനന്തപുരം :സർക്കാരിന്‍റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ചെറിയ സിനിമകൾക്ക് അവസരം ലഭിക്കാനാണ് ഇത്തരമൊരു ആലോചന.
മെഗാസ്റ്റാറുകളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ വരുമ്പോൾ പലപ്പോഴും തിയറ്ററുകളിൽ നിന്ന് ചെറിയ സിനിമകൾ പുറത്താവുന്ന സ്ഥിതിയുണ്ട്. അവയെ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി പറഞ്ഞു.
ALSO READ:വേദന കൊണ്ട് പുളഞ്ഞിട്ടും ആരും നോക്കിയില്ല, മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി
ഇതിനായി വൻകിട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കാനും സർക്കാർ തയ്യാറാണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 150 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തും.
മലയാള സിനിമ മേഖലയെ വൻ വ്യവസായമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.