കേരളം

kerala

ETV Bharat / state

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകൾ ആരംഭിച്ച് സർക്കാർ ഉത്തരവ് - പുതിയ കോഴ്സുകൾ ആരംഭിച്ച് സർക്കാർ ഉത്തരവ്

വിദേശ സർവകലാശാലകളിൽ മാത്രം പഠിക്കാൻ കഴിയുന്നവയാണ് കോഴ്സുകളിൽ അധികവും

higher education  Government  new courses in higher education  ഉന്നത വിദ്യാഭ്യാസ രംഗം  പുതിയ കോഴ്സുകൾ ആരംഭിച്ച് സർക്കാർ ഉത്തരവ്  കേരളത്തിലെ വിദ്യഭ്യാസരംഗം
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകൾ ആരംഭിച്ച് സർക്കാർ ഉത്തരവ്

By

Published : Nov 6, 2020, 7:55 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകൾ ആരംഭിച്ച് സർക്കാർ ഉത്തരവ്. മാറിയ കാലത്തിന്‍റെ സാധ്യതകൾ പരിഗണിച്ചുള്ള 197 പുതിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. വിദേശ സർവകലാശാലകളിൽ മാത്രം പഠിക്കാൻ കഴിയുന്നവയാണ് കോഴ്സുകളിൽ അധികവും.

അഞ്ച് വർഷത്തെ ഇന്‍റഗ്രേറ്റഡ് കോഴ്സുകളും ഉൾപ്പെടുന്നു. സംസ്ഥാനത്തെ 152 സർക്കാർ എയ്ഡഡ് ആർട്സ് ആന്‍റ് സയൻസ് കോളജുകളിൽ 166 കോഴ്സുകളും, കാർഷിക സർവകലാശാല ഉൾപ്പടെ എട്ട് സർവകലാശാലകളിൽ 19 കോഴ്സുകളും, എട്ട് എൻജിനിയറിംഗ് കോളജുകളിലായി 112 പുതിയ പ്രോഗ്രാമുകളുമാണ് അനുവദിച്ചത്. എയ്ഡഡ് കോഴ്സുകളാണ് എല്ലാം. നാക് അക്രഡിറ്റേഷൻ അടിസ്ഥാനമാക്കിയും പ്രാദേശിക പരിഗണനകൾ കണക്കിലെടുത്തുമാണ് കോഴ്സുകൾ നൽകിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ പറഞ്ഞു.

ABOUT THE AUTHOR

...view details