തിരുവനന്തപുരം: ഇൻകൽ എം.ഡി എം.പി ദിനേശനെ മാറ്റി. എ. മോഹൻലാലിനെ എം.ഡി ആയി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മൂന്നുമാസം മുമ്പാണ് എം.പി ദിനേശ് ഐ.എ.എസിനെ ഡയറക്ടറായി നിയമിച്ചത്. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ആവശ്യപ്രകാരമാണ് എം.പി ദിനേശിനെ മാറ്റാൻ വ്യവസായവകുപ്പ് തീരുമാനിച്ചത്.
എം.പി ദിനേശനെ ഇൻകൽ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി - Inkal
എ. മോഹൻലാലിനെ എം.ഡി ആയി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി
കൊവിഡ് കാലത്ത് എം.പിയുടെ ശമ്പളത്തിൽ കുറവുവരുത്താൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ മറികടക്കാൻ ദിനേശ് നീക്കങ്ങൾ നടത്തിയിരുന്നു. രണ്ട് ലക്ഷം രൂപയാണ് എം.ഡിയുടെ ശമ്പളം. എന്നാൽ ഇത് വർധിപ്പിക്കണമെന്നും മൂന്നര ലക്ഷം രൂപ വരെ ശമ്പളം വേണമെന്നും ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡുമായി തർക്കമുണ്ടായി. പാചകക്കാരൻ്റെ അലവൻസ് കൈപ്പറ്റുകയും ഡയറക്ടർ ബോർഡ് അനുമതി ഇല്ലാതെ മൂന്ന് ലക്ഷം രൂപ ശമ്പളം എഴുതി എടുക്കുകയും ചെയ്തിരുന്നു.
ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ വ്യവസായ മന്ത്രി ഇ.പി ജയരാജന് പരാതി നൽകിയത്. പരാതി പരിശോധിച്ച ശേഷമാണ് ദിനേശിനെ മാറ്റി ഉത്തരവിറക്കാൻ വ്യവസായമന്ത്രി നിർദേശിച്ചത്. ഇൻകലിൻ്റെ നാലാമത്തെ എം.ഡിയായാണ് മോഹൻലാലിനെ നിയമിച്ചിരിക്കുന്നത്. ബി.പി.സി.എൽ മുൻ ചീഫ് ജനറൽ മാനേജറാണ് എ. മോഹൻലാൽ.